ബെംഗളൂരു: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 45 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുന്‍ എംപിയും പ്രമുഖ ക്രിക്കറ്റ് താരവുമായ മുഹമ്മദ് അസ്‌റുദ്ദീന്‍ ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.
ലാല്‍ ബഹദൂര്‍ നഗറില്‍ നിന്ന് മുന്‍ എംപി മധു ഗൗഡ് യക്ഷി, ഹുസാനാബാദില്‍ നിന്ന് പൊന്നം പ്രഭാകര്‍, അദിലാബാദില്‍ നിന്ന് കാണ്ടി ശ്രീനിവാസ് റെഡ്ഡി, ഖമ്മത്ത് തുംല നാഗേശ്വര്‍ റാവു, മുനുഗോഡില്‍ നിന്ന് കെ രാജ് ഗോപാല്‍ റെഡ്ഡിയും മത്സരിക്കും. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സോണിയ ഗാന്ധി, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ പങ്കെടുത്തു.
സിറ്റിംഗ് എംപിമാരെ ഇറക്കി കളംപിടിക്കാന്നാണ് ബിജെപിയുടെ നീക്കം. ആദ്യ ഘട്ട പട്ടിക പ്രകാരം മൂന്ന് എംപിമാര്‍ സ്ഥാനാര്‍ത്ഥികളാണ്. 52 പേരുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റാണ് ബിജെപി പുറത്തുവിട്ടത്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ് എംപി കരിംനഗറിലും അരവിന്ദ് ധര്‍മ്മപുരി എംപി കൊരട്ടലെയിലും മത്സരിക്കും. മറ്റൊരു എംപിയായ സോയം ബാപ്പുറാവു ആദിലാബാദില്‍ നിന്ന് മത്സരിക്കുന്നത്.
സംസ്ഥാനത്ത് 119 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. നവംബര്‍ 30നാണ്് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ്.