ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തൊഴിലാളികള്‍ക്കായി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ശ്രമിക് ന്യായ് ഗ്യാരണ്ടി എന്ന പേരിലുള്ള തൊഴിലാളി ക്ഷേമ പദ്ധതിയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ബെംഗളൂരുവില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ ശ്രമിക് ന്യായ് ഗ്യാരണ്ടികള്‍ നടപ്പാക്കുമെന്നാണ് വാഗ്ദാനം. എട്ടിന് പദ്ധതികളാണ് പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസിന്റെ ശ്രമിക് ന്യായ് ഗ്യാരണ്ടികള്‍
1. ആരോഗ്യസുരക്ഷാ പദ്ധതി ഉറപ്പാക്കുന്ന ആരോഗ്യം അവകാശം എന്ന ചട്ടം കൊണ്ടുവരും
2. ദേശീയ മിനിമം വരുമാനം 400 രൂപയാക്കി ഉയര്‍ത്തും, മന്‍രേഗ തൊഴിലാളികള്‍ക്കും ഇത് ഉറപ്പാക്കും
3. നഗരങ്ങളിലെ യുവതീയുവാക്കള്‍ക്ക് തൊഴില്‍ ഗ്യാരന്റി പദ്ധതി
4. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതി
5. തൊഴിലാളി വിരുദ്ധമായ തൊഴില്‍ നിയമങ്ങള്‍ പുനഃപരിശോധിക്കുമെന്ന് കോണ്‍ഗ്രസ്
6. ജാതി സെന്‍സസ് ഉറപ്പ് നല്‍കുന്നു
7. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണപരിധി എടുത്ത് കളയും
8. ആദിവാസി വനസുരക്ഷാ നിയമങ്ങള്‍ സംരക്ഷിക്കും