തൊടുപുഴ: മൂന്നാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ കുട്ടികളുടെ ദേഹത്തേക്ക് പടക്കം പൊട്ടിച്ചെറിഞ്ഞത് ചോദ്യം ചെയ്ത മാതാപിക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി.
സ്ത്രീകളടക്കം അഞ്ചുപേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. യുഎഡിഎഫ് സ്ഥാനാര്‍ത്ഥി ഡിന് കൂര്യാക്കോസിന്റെ വിജയത്തിലുള്ള ആഹ്ലാദ പ്രകടനം അതിരുവിട്ടത് കൊരണ്ടിക്കാടിലും പോതമേടിലുമാണ്.
കൊരണ്ടിക്കാട്ടില്‍ കുട്ടികളുടെ ദേഹത്തേക്ക് പടക്കം പൊട്ടിച്ചെറിഞ്ഞത് ചോദ്യംചെയ്ത മാതാപിതാക്കളെ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ വാഹനത്തിന്റെ ചില്ലുകള്‍ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു.