ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോവിഡ് ബാധിച്ച് മരിച്ചു. ശ്രീവില്ലിപുത്തൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച പി.എസ്.ഡബ്ല്യു മാധവ റാവുവാണ് മരിച്ചത്.
കഴിഞ്ഞ മാസമാണ് അദ്ദേഹം രോഗബാധിതനായത്. വോട്ടെടുപ്പിന് ശേഷം മരിച്ചതിനാല്‍ റീപോളിങ് ഉണ്ടാവുകയില്ല. വിരുതുനഗര്‍ ജില്ലയിലെ മണ്ഡലത്തില്‍ നിന്ന് ഇദ്ദേഹം വിജയിച്ചാല്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും.
തമിഴ്‌നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി സഞ്ജയ് ദത്ത് റാവുവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.