ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച കാര്യങ്ങള്‍ മംഗളകരമായി തന്നെ അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംഘര്‍ഷങ്ങളില്ലാതെ രമ്യമായി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌ന പരിഹാരത്തിന് ഇതുവരെ ഫോര്‍മുലകളൊന്നും തന്നെ ആയിട്ടില്ല. എന്നാലും, തര്‍ക്കങ്ങള്‍ പരിഹരിച്ച് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി,സി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നികുമായി ചര്‍ച്ച നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.