രാജ്‌കോട്ട്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സെയ്ദിന്റെ മോചനം കോണ്‍ഗ്രസ്സ് ആഘോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ബിജെപിയുടെ നിയമസഭാ തിരെഞ്ഞടുപ്പ് പ്രചാരണ റാലിയിലാണ് പ്രധാനമന്ത്രിയുടെ ആരോപണം.
ലക്ഷര്‍ ഇ തൊയ്ബ ഭീകരനായ സെയ്ദിനെ പാക്കിസ്ഥാന്‍ കോടതി മോചിപ്പിച്ചത് കോണ്‍ഗ്രസ് ആഘോഷിക്കുന്നു.
നമ്മുടെ സൈന്യം നടത്തുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ അവര്‍ക്ക് വിശ്വാസമില്ല. എന്നാല്‍, ചൈനീസ് അംബാസഡര്‍ പറയുന്നതില്‍ അവര്‍ക്ക് വിശ്വാസമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സെയ്ദിന്റെ മോചനം പ്രധാനമന്ത്രിയുടെ പരാജയമാണ് കാണിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് മോദി നല്‍കിയത്.
സെയ്ദ് ആസൂത്രണം ചെയ്ത മുംബൈ ഭീകരാക്രമണം നേരിടുന്നതില്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു.