തിരുവനന്തപുരം: മതന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നഷ്ടപ്പെടുമോ എന്ന പേടി കോണ്‍ഗ്രസിനും സിപിഎമ്മിനുമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള.
താന്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കുന്ന സമീപനമാണ് കോണ്‍ഗ്രസിനും സിപിഎമ്മിനുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു പി എസ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം.
ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശത്തിനെതിരെ യുഡിഎഫും എല്‍ഡിഎഫും രംഗത്തെത്തി. വര്‍ഗീയത വളര്‍ത്തി വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമം. ജനങ്ങള്‍ കരുതിയിരിക്കണം. ഇത് കേരളത്തില്‍ വിലപ്പോവില്ലെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു.