പിറവം: എറണാകുളം ജില്ലയിലെ പിറവം നഗരസഭാ പരിധിയിൽ വൈകിട്ട് നാല് മുതൽ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു. കോൺഗ്രസ് പ്രാദേശിക നേതാവായ കെ.എം.ലാലുവിനെ സിപിഎം കൗൺസിലർ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നത്.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. കോൺഗ്രസ് നേതാവിനെ നഗരസഭയിലെ കൗൺസിലറും പ്രതിപക്ഷ നേതാവുമായ അജേഷ് മനോഹർ മർദ്ദിച്ചെന്നും ഇത് പൊലീസ് കൈയ്യുംകെട്ടി നോക്കി നിന്നെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.