തിരഞ്ഞെടുപ്പ് വിധിക്കുശേഷം ത്രിശങ്കു സഭയായാല്‍ ബി.ജെ.പി പാളയത്തില്‍ എത്തില്ലെന്ന് കോണ്‍ഗ്രസ്സ് പോലും 100 ശതമാനവും ഉറപ്പിക്കുന്ന ഒരേ ഒരു പാര്‍ട്ടിയേയുള്ളൂ അതാണ് സി.പി.എം. അധികാരത്തിന്റെ അപ്പക്കഷ്ണം നുണയാന്‍ കളം മാറ്റി ചവിട്ടാന്‍ മടിക്കാത്തവര്‍ സ്വന്തം പാളയത്തില്‍ തന്നെ ഉണ്ടെന്ന തിരിച്ചറിവിലാണ് പരമാവധി സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കാന്‍ രാഹുല്‍ഗാന്ധിയില്‍ പ്രിയങ്കഗാന്ധി സമ്മര്‍ദ്ദം ചെലുത്തുന്നത്.
മറ്റെല്ലാ പാര്‍ട്ടികളുടെയും നിലപാടുകള്‍ എപ്പോള്‍ വേണമെങ്കിലും മാറി മറിയാം എന്ന ആശങ്ക പങ്കുവെയ്ക്കുന്നതില്‍ ഉന്നത കോണ്‍ഗ്രസ്സ് നേതാക്കള്‍ മാത്രമല്ല പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും ഉണ്ട് എന്നതും ശ്രദ്ധേയമാണ്.
യു.പി.എയിലുള്ള ഡി.എം.കെ, എന്‍.സി.പി തുടങ്ങിയ ഘടക കക്ഷികളെ പോലും കോണ്‍ഗ്രസ്സ് നേതൃത്വത്തിന് അത്ര വിശ്വാസമില്ലെന്നതാണ് ഏറെ രസകരം. മുന്‍പ് വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാറില്‍ ഡി.എം.കെ അംഗമായിരുന്നു. എന്‍.സി.പി നേതാവ് ശരദ് പവാര്‍ ആകട്ടെ ബി.ജെ.പി നേതൃത്വവുമായി അടുത്ത ബന്ധത്തിലുമാണ്.
നല്ല ഓഫര്‍ ബി.ജെ.പി നേതാക്കള്‍ നല്‍കിയാല്‍ ഇവര്‍ എന്‍.ഡി.എ പാളയത്തിലെത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ആര്‍.ജെ.ഡിയുടെ കാര്യത്തിലും കോണ്‍ഗ്രസ്സ് നേതൃത്വത്തിന് അത്ര ഉറപ്പ് പോരാ. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിനും ഒരിക്കല്‍ കാവി പുതച്ച പാരമ്പര്യമുണ്ട്. മമത തന്നെ വാജ്‌പേയി മന്ത്രിസഭയില്‍ റെയില്‍വെ മന്ത്രിയായിരുന്നു.
യു.പിയില്‍ പ്രതിപക്ഷ സഖ്യം പടുത്തുയര്‍ത്തിയ എസ്.പി-ബി.എസ്.പി സഖ്യം കൂടുതല്‍ സീറ്റ് നേടിയാലും ഈ പാര്‍ട്ടികളും എന്‍.ഡി.എയില്‍ എത്താനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുന്നതല്ല. പ്രത്യേകിച്ച് ബി.എസ്.പിയെ. പരമാവധി സീറ്റ് സഖ്യമായി നിന്ന് നേടി പിന്നീട് സ്വന്തം നിലക്ക് തീരുമാനം എടുക്കുക എന്നതാണ് അഖിലേഷ്യാദവിന്റെയും മായാവതിയുടെയും രാഷ്ട്രീയ ലൈന്‍.
ഇപ്പോള്‍ എന്‍.ഡി.എ വിട്ട ഘടകകക്ഷികള്‍ പോലും ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ തിരികെ കാവി പാളയത്തിലേക്ക് തന്നെ പോകാനാണ് സാധ്യത. തിരഞ്ഞെടുപ്പ് വിജയം ഉറപ്പിക്കുന്നതിനു വേണ്ടി മാത്രമാണ് ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്ക് എന്ന നിഗമനത്തിലാണ് ബി.ജെ.പി നേതൃത്വം.
ലോകസഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് വിലയിരുത്തപ്പെടുന്ന തെലങ്കാനയിലെ ടി.ആര്‍.എസിനും ആന്ധ്രയിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിനും കാവിയോട് വലിയ എതിര്‍പ്പൊന്നും ഇല്ല. ഈ പാര്‍ട്ടികള്‍ കേന്ദ്രത്തില്‍ മുന്‍ തൂക്കം ആര്‍ക്കാണോ അങ്ങോട്ടേക്ക് ചാടാനാണ് സാധ്യത ഏറെയും.
ടൈംസ് നൗ പുറത്ത് വിട്ട അഭിപ്രായ സര്‍വേയില്‍ ടി.ആര്‍.എസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്, ബി.എസ്.പി, എസ്.പി, ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ വലിയ വിജയം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
ഈ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ കേന്ദ്രത്തില്‍ ഒരു മുന്നണിക്കും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയില്ല. തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിപദത്തിനായി വിലപേശല്‍ കൊഴുക്കുമെന്ന കാര്യവും ഉറപ്പ്. ഇവിടെയാണ് സി.പി.എമ്മും ഇടതുപക്ഷവും വ്യത്യസ്തമാകുന്നത്. അഭിപ്രായ സര്‍വേകള്‍ക്കും മീതെയാവും ജനകീയ വോട്ട് എന്ന് വിശ്വസിക്കുന്ന സി.പി.എം നേതൃത്വം ഇടതുപക്ഷത്തിന് ചുരുങ്ങിയത് 30 സീറ്റെങ്കിലും ലഭിക്കണമെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകസമരങ്ങള്‍ നേട്ടമാകുമെന്ന പ്രതീക്ഷയും പാര്‍ട്ടിക്കുണ്ട്.
ഇടതുപക്ഷം നേടുന്ന സീറ്റുകള്‍ ബി.ജെ.പിക്കെതിരായ ഫിക്‌സഡ് ഡെപ്പോസിറ്റായിരിക്കുമെന്ന കാര്യത്തില്‍ സാക്ഷാല്‍ രാഹുല്‍ ഗാന്ധിക്ക് പോലും മറിച്ചൊരു അഭിപ്രായമില്ലെന്നതും വ്യക്തമാണ്.
വര്‍ഗ്ഗീയതക്കെതിരായ സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാട് അന്നും ഇന്നും ഒന്ന് തന്നെയാണ്. അധികാരം ലഭിക്കുന്നതിനു വേണ്ടി നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്ന് പ്രവര്‍ത്തിയിലൂടെ തെളിയിച്ച പാര്‍ട്ടിയാണ് സി.പി.എം. അതല്ലായിരുന്നുവെങ്കില്‍ ജ്യോതിബസു എന്ന കമ്യൂണിസ്റ്റ് ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലെത്തുമായിരുന്നു.
പ്രധാനമന്ത്രി പദം വേണ്ട എന്ന സി.പി.എം നിലപാട് ലോക രാഷ്ട്രങ്ങളെ പോലും അമ്പരപ്പിച്ച കാര്യമാണ്. ഇന്ത്യയില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു കമ്യൂണിസ്റ്റ് പ്രധാനമന്ത്രിക്ക് സാധ്യത എന്ന വാര്‍ത്ത നല്‍കിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ അതിലും വലിയ വാര്‍ത്തയായാണ് പദവി നിഷേധിച്ച വാര്‍ത്ത അന്ന് നല്‍കിയിരുന്നത്.
രാജ്യം വീണ്ടും ഒരു പൊതു തിരഞ്ഞെടുപ്പ് വിധി കൂടി ഉറ്റുനോക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളുടെ പ്രസക്തിയും, വിശ്വാസ്യതയും ചര്‍ച്ച ചെയ്യപ്പെടേണ്ടതും വിലയിരുത്തപ്പെടേണ്ടതും ഈ സാഹചര്യത്തില്‍ അനിവാര്യമാണ്. പ്രത്യേകിച്ച് കര്‍ണ്ണാടകയില്‍ അടക്കം ഇപ്പോള്‍ തന്നെ നോട്ടുകെട്ടുകള്‍ക്കും പദവി വാഗ്ദാനങ്ങള്‍ക്കും മീതെ ഖദര്‍ പോലും പറക്കാത്ത സാഹചര്യത്തില്‍ . . .
political reporter