നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ജനകീയ പോരാട്ടത്തിന് ഒരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോപത്തിന് ഒരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. റഫാല്‍ വിമാന ഇടപാടും ബാങ്ക് തട്ടിപ്പുകളും, അടക്കമുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തൊഴില്‍ വാഗ്ദാന ലംഘനവും, കാര്‍ഷിക പ്രതിസന്ധിക്കെതിരെയുമാണ് പ്രതിപക്ഷത്തിന്റെ ജനകീയ പോരാട്ടം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച നടന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി സമ്മേളനത്തിലാണ് ജനകീയ പ്രക്ഷോഭത്തിന് തയാറെടുക്കുന്നതായി നേതാക്കള്‍ അറിയിച്ചത്‌.

രാജീവ് ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും കുഞ്ഞാണ് അസം ദേശിയ പൗരത്വ രജിസ്റ്റര്‍ എന്ന് എഐസിസി നേതാക്കള്‍ പറഞ്ഞു.രാജീവ് ഗാന്ധി ഒപ്പുവെച്ച ചരിത്രപരമായ ആസാം കരാറിന്റെ ഭാഗമാണ് അസം പൗരത്വ രജിസ്റ്റര്‍ .കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതിന്റെ അറുപത് ശതമാനം പണികളും പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ ബിജെപി ഇക്കാര്യത്തില്‍ താത്പ്പര്യം പ്രകടിപ്പിച്ചില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

40 ലക്ഷത്തോളം പേരാണ് അസം പൗരത്വ രജിസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെടാതിരുന്നത്. 3.29 കോടി പേരോളം പൗരത്വത്തിനായി അപേക്ഷിച്ചെങ്കിലും 2.89 കോടി പേര്‍ക്ക് മാത്രമാണ് പട്ടികയില്‍ ഇടംപിടിക്കാന്‍ സാധിച്ചത്.അസം പൗരത്വ രജിസ്റ്റര്‍ പട്ടികയുടെ പേരില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെ നേരത്തെ വിമര്‍ശിച്ചിരുന്നു. അതിന്റെ പേരില്‍ അടിയന്തര പ്രമേയ നോട്ടീസ് വരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നല്‍കുകയും ചെയ്തിരുന്നു.

Top