പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഡിസിസികള്‍ക്ക് നിര്‍ദ്ദേശം

കൊച്ചി: സംഘടനാ പ്രവര്‍ത്തനം വിലയിരുത്താന്‍ നാളെ കൊച്ചിയില്‍ കോണ്‍ഗ്രസ് നേതൃയോഗം. ജില്ലാതല പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസിസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റുമാര്‍ക്ക് പുറമേ കെപിസിസി ജനറല്‍ സെക്രട്ടറിമാരോടും നാളത്തെ യോഗത്തില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറും കെ സി വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കും.

അതേസമയം, കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മാസം 12ന് സംസ്ഥാനത്തെത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് എത്തുന്നത്. 12 മുതല്‍ 15 വരെ സംഘം കേരളത്തിലുണ്ടാവും.

 

Top