ഡല്‍ഹി: കോണ്‍ഗ്രസിന്റെ നിലവിലെ താല്‍പര്യങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്ക് ഗുണം ചെയ്യുന്നതായി തോന്നുന്നില്ലെന്ന് പാര്‍ട്ടി വിട്ട മുന്‍ കേന്ദ്ര മന്ത്രി അശ്വനി കുമാര്‍.
ഈ പോക്ക് പോവുകയാണെങ്കില്‍ കോണ്‍ഗ്രസ് താഴേക്ക് പോവുക മാത്രമാണ് ചെയ്യുകയെന്നും അശ്വനി കുമാര്‍ പറഞ്ഞു. എന്‍.ഡി.ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികണം.
നിലവിലുള്ള പാര്‍ട്ടി നയങ്ങളോട് വിയോജിക്കുന്നതിനാലാണ് പാര്‍ട്ടി വിടുന്നതെന്ന് പറഞ്ഞ അശ്വനി കുമാര്‍ ബി.ജെ.പിയിലേക്ക് പോകുന്ന കാര്യം നിഷേധിച്ചു.
‘ഞാന്‍ അത് ആലോചിച്ചിട്ടേയില്ല. ബി.ജെ.പിയിലെ ആരുമായും കൂടിക്കാഴ്ച നടത്തിയിട്ടുമില്ല. ഇനി എന്ത് എന്ന കാര്യത്തല്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഒരു പാര്‍ട്ടിയിലും ചേരാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല.
എനിക്ക് അസ്വസ്ഥത തോന്നിയാല്‍ ഞാന്‍ എന്തിനാണ് അവിടെ നില്‍ക്കുന്നത്? കുറച്ച് ദിവസങ്ങളായി എനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. ഇത് ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ്,’ അശ്വനി കുമാര്‍ പറഞ്ഞു.