ഏറ്റവും വലിയ നിഷ്‌ക്രിയ ആസ്തിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍: കപില്‍ സിബല്‍

kapil-sibal

ന്യൂഡല്‍ഹി: ഏറ്റവും വലിയ നിഷ്‌ക്രിയ ആസ്തിയാണ് നരേന്ദ്ര മോദി സര്‍ക്കാരെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.

വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ഷേഡ്‌സ് ഓഫ് ട്രൂത്ത് എ ജേണി ഡീറെയില്‍ഡ് (Shades of Truth A Journey Derailed) എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനു മുന്നോടിയായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യകക്ഷി സര്‍ക്കാരുകള്‍ ഭൂരിപക്ഷ സര്‍ക്കാരുകളെക്കാള്‍ മികച്ച ഭരണനിര്‍വഹണം നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top