പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം ; രാമായണമാസാചാരണം കോണ്‍ഗ്രസ്സ് ഉപേക്ഷിച്ചു

Ramayana Masam,congress

തിരുവനന്തപുരം : രാമായണമാസാചാരണം കോണ്‍ഗ്രസ്സ് ഉപേക്ഷിച്ചു. പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമുണ്ടായതിനെതുടര്‍ന്നാണ് തീരുമാനം. പരുപാടിയെ വി.എം സുധീരനും, കെ.മുരളീധരവും അടക്കമുള്ളവര്‍ എതിര്‍ത്തിരുന്നു.

വിശ്വാസം വ്യക്തികള്‍ക്ക് വിട്ടുകൊടുക്കണം. ഇപ്പോഴത്തെ നിലപാട് ബിജെപിയെ പരോക്ഷമായി അംഗീകരിക്കുന്നതാണ്, വിഷയത്തില്‍ സിപിഐഎം നിലപാട് തിരുത്തണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

‘രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്’ എന്ന പേരില്‍ കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തിലാണ് ആദ്യമായി രാമായണ മാസാചരണം കോണ്‍ഗ്രസ്സ് സംഘടിപ്പിച്ചിരുന്നത്.

കര്‍ക്കടക മാസം ഒന്നിന് തൈക്കാട് ഗാന്ധിഭവനില്‍ രാമായണത്തിന്റെ ‘കോണ്‍ഗ്രസ് പാരായണം’ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ശശി തരൂര്‍ എംപിയാണു മുഖ്യപ്രഭാഷണം നടത്താനിരുന്നത്.

Top