ഡല്‍ഹി: മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. മഹാരാഷ്ട്ര, കര്‍ണാടക,ഗുജറാത്ത്, രാജസ്ഥാന്‍ പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളിലായി 56 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്.ആദ്യ രണ്ടുഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. രാജസ്ഥാനിലെ സികാര്‍ മണ്ഡലം സി.പി.എമ്മിനു നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇന്ത്യ സഖ്യത്തിലെ ധാരണപ്രകാരമാണിത്. കര്‍ണാടകയിലെ പട്ടികജാതി സംവരണ മണ്ഡലമായ ഗുല്‍ബര്‍ഗയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മരുമകനായ രാധാകൃഷ്ണന്‍ ദൊഡ്ഡമണി മത്സരിക്കും. പശ്ചിമബംഗാളിലെ ബെര്‍ഹാംപുരില്‍ തുടര്‍ച്ചയായി ആറാംതവണയും അധീര്‍ രഞ്ജന്‍ ചൗധരി മത്സരിക്കും.
അരുണാചല്‍പ്രദേശ് (2), ഗുജറാത്ത് (11), കര്‍ണാടക (17), മഹാരാഷ്ട്ര (7), രാജസ്ഥാന്‍ (5), തെലങ്കാന (5), പശ്ചിമബംഗാള്‍ (8), പുതുച്ചേരി (1) എന്നീ സംസ്ഥാനങ്ങളിലെ പട്ടികയാണ് വ്യാഴാഴ്ച കോണ്‍ഗ്രസ് പുറത്തുവിട്ടത്. വി. വൈത്തിലിങ്കമാണ് പുതുച്ചേരിയിലെ സ്ഥാനാര്‍ഥി.
അരുണാചല്‍പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെയും കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭാമണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള ഒരൊഴിവിലേക്കും സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു.