സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ല; നിലപാട് അറിയിച്ച് ഐ.എം വിജയന്‍

IM-VIJAYAN

തൃശൂര്‍: ആലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്ന് വ്യക്തമാക്കി കായികതാരം ഐ.എം വിജയന്‍ രംഗത്ത്.

കോണ്‍ഗ്രസ് നേതാക്കള്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും രാഷ്ട്രീയക്കാരനാകാന്‍ താത്പര്യമില്ലെന്നാണ് ഐ.എം വിജയന്‍ അറിയിച്ചിരിക്കുന്നത്.

എല്ലാ രാഷ്ട്രീയ നേതാക്കളുമായി തനിയ്ക്ക് നല്ല ബന്ധമുണ്ടെന്നും അതിനാല്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായി അറിയപ്പെടാന്‍ താത്പര്യമില്ലെന്നും ഫുട്‌ബോളും ജോലിയും സിനിമയുമൊക്കെയായി മുന്നോട്ടു പോകാനാണ് താത്പര്യപ്പെടുന്നതെന്നും ഐ എം വിജയന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിന് വ്യക്തമായ സ്വാധീനമുളള മണ്ഡലങ്ങളിലൊന്ന് ആണ് ആലത്തൂര്‍. കെ ആര്‍ നാരായണന് ശേഷം കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്.

മത്സരിക്കാനില്ലെന്ന നിലപാടില്‍ വിജയന്‍ ഉറച്ചതോടെ ഏതെങ്കിലും സിനിമാതാരത്തെ ഇറക്കാനാണ് കോണ്‍ഗ്രസിന്റെ അടുത്ത ശ്രമം.

Top