ജനാധിപത്യവും ഭരണഘടനയും വിജയിച്ചെന്ന് കോണ്‍ഗ്രസ്സ്

Yeddyurappa

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ രാജിക്കു പിന്നാലെ ആദ്യ പ്രതികരണവുമായി കോണ്‍ഗ്രസ്സ് രംഗത്ത്. ജനാധിപത്യവും ഭരണഘടനയും വിജയിച്ചെന്ന് കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു.

രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ്സ്-ജെഡിഎസ് എംഎല്‍എമാര്‍ ആഹ്ലാദപ്രകടനവുമായി വിധാന്‍സൗധയ്ക്ക് പുറത്തിറങ്ങി. യെദിയൂരപ്പയുടെ രാജി ജനാധിപത്യത്തിന്റെ വിജയമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. അല്‍പപസമയത്തിനകം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണും.

Top