വടക്കുകിഴക്കന്‍ സംസ്ഥാനത്തെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസ്; മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്

ഇംഫാല്‍: മണിപ്പൂരിലെ അക്രമ സംഭവങ്ങളില്‍ കോണ്‍ഗ്രസിനെ പഴിചാരി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. വടക്കുകിഴക്കന്‍ സംസ്ഥാനത്തെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസാണ്. സംസ്ഥാനത്ത് സമാധാന അന്തരീക്ഷം തിരിച്ചെത്തിയിട്ടുണ്ടെന്നും ലഡാക്കിലുള്ള രാഹുല്‍ ഗന്ധി അവിടെയുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്നും ബിരേന്‍ സിംഗ്.

‘ലഡാക്കിലുള്ള രാഹുല്‍ ഗാന്ധി എന്തിനാണ് മണിപ്പൂരിനെക്കുറിച്ച് ചിന്തിക്കുന്നത് ലഡാക്കിലാണെങ്കില്‍ ലഡാക്കിനെക്കുറിച്ച് സംസാരിക്കണം. മണിപ്പൂരില്‍ ഇന്ന് നടക്കുന്നതെല്ലാം കോണ്‍ഗ്രസ് സൃഷ്ടിച്ചതാണ്. മനുഷ്യരുടെ ജീവനുമേല്‍ രാഷ്ട്രീയം പാടില്ല’- ബിരേന്‍ സിംഗ് പറഞ്ഞു.

മണിപ്പൂര്‍ അക്രമത്തെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി ബിരേന്‍ സിംഗ്. ലഡാക്കിലുള്ള രാഹുല്‍ ഗന്ധി അവിടെയുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിച്ചാല്‍ മതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനകള്‍ക്ക് ശേഷം മണിപ്പൂരില്‍ സമാധാനം തിരിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top