നരേന്ദ്ര മോദിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസ്. കെസി വേണുഗോപാല്‍ എം.പിയാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. സിഎജി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും സഭയില്‍ വയ്ക്കില്ല എന്ന് കോടതിയെ അറിയിച്ചത് അവകാശലംഘനമെന്ന് കോണ്‍ഗ്രസ് നോട്ടീസില്‍ ആരോപിക്കുന്നു.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസിനിടെ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം എഴുതിയത് അവകാശലംഘനമാണെന്നാരോപിച്ചാണ് നോട്ടീസ്. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് ഈ സത്യവാഹ്മൂലം ഉദ്ധരിച്ച് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

വിമാനവിലയെക്കുറിച്ചുള്ള വിവരങ്ങള്‍ സിഎജി പരിശോധിച്ചതാണെന്നും സിഎജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ പരിഗണനയില്‍ വന്നതാണെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നുണ്ട്. എന്നാല്‍ സിഎജി റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നാണ് പിഎജി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കിയത്. വിധിയിലെ പിഴവ് തിരുത്തണമെന്ന അപേക്ഷയുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കയാണ്.

Top