ഉത്തര്‍പ്രദേശ്: പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. തൊഴില്ലായ്മയും പണപ്പെരുപ്പവുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. പ്രിയങ്കാ ഗാന്ധിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകൃതമായി പത്ത് ദിവസത്തിനകം തന്നെ കാര്‍ഷിക ലോണുകള്‍ എഴുതി തള്ളുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു.
ഇതുവരെ ഞങ്ങള്‍ മൂന്ന് പ്രകടന പത്രികകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഒന്ന് സ്ത്രീകള്‍ക്ക്, ഒന്ന് യുവാക്കള്‍ക്ക്, ഇപ്പോഴിതാ മൂന്നാമത്തേത്. പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രകടന പത്രിക തയാറാക്കിയത്’- പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ഇലക്ട്രിസിറ്റ് ബില്ലിലും കുറവ് വരുത്തുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. ഇതിന് പുറമെ 20 ലക്ഷം തൊഴിലവസരങ്ങളും ലഭ്യമാക്കുമെന്ന് പ്രയങ്കാ ഗാന്ധി പറഞ്ഞു.
ഉത്തര്‍ പ്രദേശില്‍ ഏഴ് ഘട്ടങ്ങളില്‍ ആയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെയാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് 10നാണ് ഫലപ്രഖ്യാപനം.