ബംഗളൂരു: തെരഞ്ഞെടുപ്പ് അടുത്തതോടെ ജെഡിഎസ് സ്ഥാനാര്‍ഥികള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ചിലര്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇവര്‍ ജെഡിഎസ് സ്ഥാനാര്‍ഥികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലെ തിരിച്ച് ചെയ്യാന്‍ ജെഡിഎസ് പ്രവര്‍ത്തകരെ അനുവദിക്കില്ല. രാജ്യമാണ് പ്രധാനം. സഖ്യ കക്ഷിയായ കോണ്‍ഗ്രസ്, ജെഡിഎസ് സ്ഥാനാര്‍ഥികളെ പിറകോട്ട് വലിച്ചാലും തങ്ങളുടെ പ്രവര്‍ത്തകര്‍ അങ്ങനെ ചെയ്യില്ലെന്നും കുമാരസ്വാമി പറഞ്ഞു.