കൊച്ചി: കേരള കോണ്‍ഗ്രസ്സ് എം.പി ജോസ് കെ. മാണിയുടെ സത്യപ്രതിജ്ഞ തടയണമെന്ന ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
ലോക്‌സഭാംഗമായ ജോസ് കെ. മാണിയെ രാജ്യസഭാംഗമായി തെരഞ്ഞെടുത്ത നടപടി നിയമപരമായി തെറ്റല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. 2019 ജൂണ്‍ വരെ പാര്‍ലമെന്റ് അംഗമായി തുടരാന്‍ കാലാവധി ശേഷിക്കുമ്പോള്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയത് ശരിയായ നടപടിയല്ലെന്നും അതിന് അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് നോബിള്‍ മാത്യുവാണ് ഹര്‍ജി നല്‍കിയത്.
ഒരേ സമയം രണ്ട് പദവികള്‍ കൈവശം വെക്കാന്‍ ജനപ്രതിനിധിക്ക് കഴിയില്ലെന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ സ്വാഭാവികമായും ലോക്‌സഭാംഗത്വം രാജിവെക്കേണ്ടതാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു