ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ സഹായികളുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡ് തുടരുന്നു.
കമല്‍നാഥിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി പ്രവര്‍ത്തിച്ചിരുന്ന പ്രവീണ്‍ കക്കഡിന്റെ വീട്ടിലാണ് റെയ്ഡ് നടന്നു കൊണ്ടിരിക്കുന്നത്. കണ്ടെത്തിയ രേഖകള്‍ പരിശോധിക്കുകയാണെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.