ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് പിന്നില്‍ വലിയ അഴിമതി നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.
അസാധു നോട്ടുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ മാറ്റി നല്‍കിയെന്നും ഒറ്റയടിയ്ക്ക് 320 കോടി രുപ വരെ മാറ്റിയെടുത്തുവെന്നുമാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആരോപിക്കുന്നത്.
ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ബാങ്ക് ജീവനക്കാര്‍ക്കും പങ്കുണ്ടെന്നും ഇടപാട് നടന്നത് മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷനിലാണെന്നും അസാധു നോട്ടുകള്‍ മാറ്റിയെടുക്കുന്നത് ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
ആരേപണത്തിന് കോണ്‍ഗ്രസ് തെളിവും പുറത്തു വിട്ടിട്ടുണ്ട്. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്റെ ഗോഡൗണില്‍ പണം കൈമാറുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്.