ബംഗളൂരു: കര്‍ണാടകത്തില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപി ക്യാമ്പിലെത്തി. കോണ്‍ഗ്രസ് എംഎല്‍എ പ്രതാപഗൗഡ പാട്ടീലാണ് ഇന്ന് പുലര്‍ച്ചയോടെ മുംബൈയിലെ ഹോട്ടലില്‍ എത്തിയിരിക്കുന്നത്.
നിലവില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് മുംബൈയില്‍ ഉള്ളതെന്നാണ് വിവരം ലഭിക്കുന്നത്. ഇവരെ തിരിച്ചെത്തിക്കുവാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം സ്വതന്ത്ര എംഎല്‍എ എച്ച്. നാഗേഷ്, കെപിജെപി അംഗം ആര്. ശങ്കര്‍ എന്നിവര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.
എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ വീഴ്ത്തുകയെന്നതാണു ബിജെപിയുടെ പ്രധാന ലക്ഷ്യമെന്നത്.