പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പാര്‍ട്ടി ഏതറ്റം വരെയും പോകുമെന്ന് കെ.മുരളീധരന്‍

K-Muraleedharan

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പാര്‍ട്ടി ഏതറ്റം വരെയും പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.

പ്രവര്‍ത്തകരെ സംരക്ഷിക്കാനായി കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും. ഷുഹൈബ് വധം കഴിഞ്ഞ് ഒരു കൊല്ലം പിന്നിടുമ്പോഴാണ് കാസര്‍ഗോഡ് ഹീനകൃത്യം നടന്നിരിക്കുന്നത്. ഭാവിയില്‍ ഇത്തരം സംഭവം ഉണ്ടാവാതിരിക്കാന്‍ നിയമം കൈയിലെടുക്കേണ്ടി വന്നാല്‍ അതും ചെയ്യും, കെ.മുരളീധരന്‍ വ്യക്തമാക്കി.

Top