കൊച്ചി: കോണ്‍ഗ്രസ് എം.പി, കെ സി വേണുഗോപാലിനെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ വീണ്ടും യുവതി ഹൈക്കോടതിയില്‍. അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചാണ് പരാതിക്കാരി വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.
അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെടണമെന്നും അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.