തൃശൂര്‍: ലോക്‌സഭാ സീറ്റ് ഇല്ലെന്നുള്ള കാര്യം തന്നെ ആരും നേരത്തെ അറിയിച്ചില്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായ കെ.വി.തോമസിന്റെ വാദത്തെ തള്ളി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ രംഗത്ത്.
ഇത്തവണ സീറ്റ് നല്‍കില്ലെന്ന കാര്യം നേതൃത്വം തോമസിനെ എതെങ്കിലും ഘട്ടത്തില്‍ അറിയിച്ചിട്ടുണ്ടാകുമെന്നും അറിയിക്കാതിരാക്കാനിടയില്ലെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.
സീറ്റ് കിട്ടില്ലെങ്കിലും രാഷ്ട്രീയഭാവി അടയില്ലെന്നും അര്‍ഹമായ പദിവികള്‍ തോമസിനെ തേടിയെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കെ.വി തോമസിനെ ബിജെപിയില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കുവാനാണ് നീക്കം നടക്കുന്നതെന്നായിരുന്നു വാര്‍ത്തകള്‍.