കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കെ.വി തോമസിനെ ബിജെപിയില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കുവാനാണ് നീക്കം നടക്കുന്നത്.
ഇത് സംബന്ധിച്ച് നേതാക്കള്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ടോം വടക്കന്റെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ നടക്കുന്നത്. എന്നാല്‍ കെ.വി തോമസ് അനുകൂലപ്രതികരണം നല്‍കിയിട്ടില്ല.