ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് അന്‍പതാം പിറന്നാള്‍ദിനം. രാജ്യത്തെ നിലവിലെ ആശങ്കാകുലമായ സാഹചര്യത്തില്‍ ആഘോഷം വേണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. അമ്മ സോണിയ ഗാന്ധിക്കും സഹോദരി പ്രിയങ്കയ്ക്കുമൊപ്പം കേക്ക് മുറിക്കുന്നതില്‍ ഒതുങ്ങും ആഘോഷം.
രാജ്യത്തുടനീളം സാനിറ്റൈസര്‍, മാസ്‌ക് വിതരണം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയ നേതാവിന്റെ പിറന്നാള്‍ ആഘോഷിക്കും. രാഹുല്‍ അന്‍പതിന്റെ പടി കടക്കുമ്പോള്‍, പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമോ എന്ന പഴയ ചോദ്യം തന്നെയാണു വീണ്ടും ഉയരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ രാജിവച്ചൊഴിഞ്ഞ പദവിയിലേക്കു താനില്ലെന്നു രാഹുല്‍ ആവര്‍ത്തിക്കുന്നു.