ലക്‌നൗ: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അഖിലേഷ് ദാസ് ഗുപ്ത അന്തരിച്ചു. 56 വയസ്സായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. 2006 – 2008 ല്‍ യു.പി.എ സര്‍ക്കാറില്‍ സ്റ്റീല്‍ വകുപ്പ് സഹമന്ത്രിയായിരുന്നു. 1966 മുതല്‍ 2016 വരെ രാജ്യസഭാംഗമായിരുന്ന അദ്ദേഹം ലക്‌നൗ മേയറായും പ്രവര്‍ത്തിച്ചിട്ടുണ്ട് .
യുപി മുന്‍ മുഖ്യമന്ത്രി ബാബു ബനാറസി ദാസിെന്റ മകനാണ് അഖിലേഷ് ദാസ്. മുന്‍ ബാഡ്മിന്റണ്‍ താരമായിരുന്ന അഖിലേഷ് ദാസ് ബാഡ്മിന്റണ്‍ അസോസിയേഷന്റെ ചെയര്‍മാന്‍ കൂടിയായിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ വൈസ് പ്രസിഡന്റും ഉത്തര്‍പ്രദേശ് ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റുമാണ്.
രാഷ്ട്രീയത്തില്‍ സജീവമായിട്ടും നിരവധി വിദ്യാഭ്യാസ – മാധ്യമ സംരംഭങ്ങളും റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തിയിരുന്ന അദ്ദേഹം രാഷ്ട്രീയം തന്റെ വിനോദം മാത്രമാണ് എന്നാണ് പറഞ്ഞിരുന്നത്.