വയനാട്: വയനാട്ടില്‍ കാട്ടുപന്നിയിറച്ചിയും വെടിയുണ്ടകളുമായി കോണ്‍ഗ്രസ് നേതാവും സഹായിയും പിടിയില്‍. പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ ബിജുവിനെയും സഹായിയായ പൗലോസിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് കിലോ പന്നിയിറച്ചിയും ഒമ്പത് വെടിയുണ്ടകളുമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. സംഭവത്തില്‍ വൈത്തിരി പൊലീസ് ഇരുവര്‍ക്കുമെതിരേ കേസെടുത്ത് വിശദമായ അന്വേഷണം തുടങ്ങി.