ന്യൂഡല്‍ഹി: പാര്‍ലമെന്റിനുള്ളില്‍ കുഴഞ്ഞു വീണ മുസ്ലിം ലീഗ് എംപി ഇ.അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
രാവിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനായാണ് അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ബോധരഹിതനായ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
ദീര്‍ഘകാലമായി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ഇ.അഹമ്മദ് കഴിഞ്ഞ നവംബറില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ വച്ചും കുഴഞ്ഞുവീണിരുന്നു. പിന്നീട് ഔദ്യോഗിക പരിപാടികളില്‍ നിന്നും അല്പം ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു.