മലപ്പുറം: വഴിക്കടവില്‍ സംഘപരിവാറിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടകനായി കോണ്‍ഗ്രസ് നേതാവ്. എടക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയും വഴിക്കടവ് പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ബിനീഷ് ജോസാണ് സേവാഭാരതി സുശീചകരണ പരിപാടി ഉദ്ഘാടനം ചെയ്തത്.
ആര്.എസ്.എസിന്റെ ഗണവേഷം ധരിച്ച പ്രവര്‍ത്തകരടക്കമുള്ളവരാണ് ശുചീകരണത്തിനിറങ്ങിയത്. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് അടക്കമുള്ള നേതാക്കളും പങ്കാളികളായി. വഴിക്കടവ് ടൗണ്‍, പഞ്ചായത്ത് അങ്ങാടി എന്നിവിടങ്ങളിലായിരുന്നു ശുചീകരണം. നേരത്തെ തിരൂരില്‍ ബി.ജെ.പിയുടെ ഫണ്ട് സമാഹകരണം ഉദ്ഘാടനം ചെയ്തത് മുസ്ലീം ലീഗ് നേതാവ് ഖമറുന്നീസ അന്‍വറായിരുന്നു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനേട്ടം ജനങ്ങളിലെത്തിക്കുന്ന ജനസമ്പര്‍ക്ക യജ്ഞം നിലമ്പൂരില്‍ ഉദ്ഘാടനം ചെയ്തത് സി.പി.എം സഹയാത്രികയായ നിലമ്പൂര്‍ ആയിഷയും ആയിരുന്നു.
കാര്യമെന്തായാലും ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ സംഘി ‘പ്രേമം’ പ്രദേശത്തെ കോൺഗ്രസ്സ് – ലീഗ് പ്രവർത്തകർക്ക് പിടിച്ചിട്ടില്ല. കോൺഗ്രസ്സിനെതിരെ അടിക്കാൻ മറ്റുള്ളവർക്ക് വടി കൊടുക്കുകയാണ് ബിനീഷ് ജോസ് ചെയ്തതെന്നാണ് പ്രവർത്തകർ പറയുന്നത്.