കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ ഗവർണറുമായ കെ.ശങ്കരനാരായണനെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പക്ഷാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൂടുതൽ ചികിത്സക്കായിയാണ് കൊച്ചിയിലേക്ക് മാറ്റുകയത്.
ശങ്കരനാരായണൻ്റെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതരും കോൺഗ്രസ് നേതാക്കളും അറിയിച്ചിട്ടുണ്ട്.