ഡല്‍ഹി: കേരള കോണ്‍ഗ്രസിന് എപ്പോള്‍ വേണമെങ്കിലും യുഡിഎഫിലേക്ക് തിരികെ വരാമെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. കേരള കോണ്‍ഗ്രസ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമായിരുന്നു. കേരള കോണ്‍ഗ്രസ് മുന്നണി വിട്ടത് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ്. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസ് എംപിയെ ജനമധ്യത്തില്‍ അപമാനിച്ചതിന് ജോസ് കെ മാണി പ്രതികരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസ് നേരിടുന്ന പീഡനത്തിന് ഒടുവിലത്തെ ഉദാഹരണമാണ് സംഭവം. എംപിയെ പരസ്യമായി ആക്ഷേപിക്കുകയും ശാസിക്കുകയും ചെയ്യുന്നത് മുഖ്യമന്ത്രി എന്ന പദവിക്ക് നിരക്കാത്തതാണെന്ന് കേരള കോണ്‍ഗ്രസ് ചിന്തിക്കണം. മുഖ്യമന്ത്രി ആകാശത്തു നിന്ന് പൊട്ടി വീണതാണോ. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയില്‍ നിന്ന് ഇത്തരം ഒരു അനുഭവം ചാഴിക്കാടന് ഉണ്ടായിട്ടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.