നാരായണ്‍ റാണെ ബിജെപിയിലേക്ക്, ആശങ്കയില്‍ കോണ്‍ഗ്രസ്

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ ബിജെപിയിലേക്ക്.

പിസിസി അദ്ധ്യക്ഷന്‍ അശോക് ചവാനാണ് ഈ കാര്യം അറിയിച്ചത്. അധികാരം കൊതിക്കുന്ന ചിലര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ എപ്രിലില്‍ അമിത് ഷായുമായി റാണെ ചര്‍ച്ച നടത്തിയതോടെയാണ് ബിജെപിയിലേക്കെന്ന സൂചന ശകത്മായത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച്ച.

കൊങ്കണ്‍ മേഖലയില്‍ പാര്‍ട്ടിയെ ശക്തമാക്കി ശിവസേനയെ പ്രതിരോധിക്കാന്‍ റാണയെ ഒപ്പം കൂട്ടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.

കോണ്‍ഗ്രസ്സിന്റെ ശക്തി കേന്ദ്രത്തില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ റാണെ കരുത്ത് കാട്ടിയിരുന്നു.

Top