ഹൈദരാബാദ്: തെലങ്കാനയില്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് 4000 രൂപവരെ സഹായം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമ്പാടിപ്പള്ളി ഗ്രാമത്തില്‍ വനിതാസമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്നു രാഹുല്‍.
കോണ്‍ഗ്രസും കെ.സി.ആറിന്റെ ബി.ആര്‍.എസും തമ്മിലാണ് സംസ്ഥാനത്ത് മത്സരം. ബി.ജെ.പിയും എ.ഐ.എം.ഐ.എമ്മും ബി.ആര്‍.എസിനെ പിന്തുണയ്ക്കുന്നു. ഫ്യൂഡല്‍ ഭരണം നീക്കം ചെയ്ത് ജനാധിപത്യ സര്‍ക്കാര്‍ സ്ഥാപിക്കുന്നതിനായി ജനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണം.കാളീശ്വരം പദ്ധതി കെ.സി.ആറിന് പണമുണ്ടാക്കാനുള്ള എടിഎം പോലെ പ്രവര്‍ത്തിക്കുന്നു. ഈ യന്ത്രം പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ തെലങ്കാനയിലെ കുടുംബങ്ങള്‍ 2040 വരെ പ്രതിവര്‍ഷം 31,500 രൂപ നല്‍കേണ്ടി വരും, രാഹുല്‍ ആരോപിച്ചു.
മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു കൊള്ളയടിച്ച എല്ലാ പണവും തിരികെനല്‍കും. ആ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. ആദ്യഘട്ടം മാസം 2500 രൂപ സാമൂഹികപെന്‍ഷനായി നല്‍കും. 1000 രൂപ വിലയുള്ള എല്‍.പി.ജി. സിലിന്‍ഡര്‍ 500 രൂപയ്ക്ക് നല്‍കും-, രാഹുല്‍ വാഗ്ദാനംചെയ്തു.