തിരുവല്ല : യുഡിഎഫിന്റെ അവിശ്വാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവായ തിരുവല്ല നഗരസഭാ ചെയര്‍മാന്‍ രാജിവച്ചു. കെ.വി. വര്‍ഗീസാണ് യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കുന്ന സാഹചര്യം പരിഗണിച്ച് സ്ഥാനമൊഴിഞ്ഞത്.
കെ വി വര്‍ഗീസിനോട് കോണ്‍ഗ്രസ് നേരത്തെ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്ന. ഈ നിര്‍ദേശം അവഗണിച്ച് അധികാരത്തില്‍ തുടരുകയായിരുന്നു വര്‍ഗീസ്. ഇതോടെയാണ് വ്യക്തമായ ഭൂരിപക്ഷമുള്ള യുഡിഎഫ് തങ്ങളുടെ നേതാവിനെതിരെ തന്നെ അവിശ്വാസം കൊണ്ടുവരാന്‍ തീരുമാനിച്ചത്.
യുഡിഎഫിലെ ധാരണപ്രകാരം കേരള കോണ്‍ഗ്രസ് എമ്മിന് ചെയര്‍മാന്‍ സ്ഥാനം നല്‍കേണ്ട സമയമായി. ഇതേതുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാവിനോട് പാര്‍ട്ടി രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. യുഡിഎഫിന് നിലവിലെ കൗണ്‍സിലില്‍ 39 അംഗങ്ങളാനുള്ളത്. കോണ്‍ഗ്രസ് – 11, കേരള കോണ്‍ഗ്രസ് എം 10, ആര്‍എസ്പി – ഒന്ന് എന്നിങ്ങനെയാണ് യുഡിഎഫിന്റെ കക്ഷി നില.