ബംഗളൂരുവില്‍ കോര്‍പറേഷന്‍ ഓഫീസിന് തീയിടാന്‍ കോണ്‍ഗ്രസ് നേതാവിന്റെ ശ്രമം

karnataka

കെആര്‍പുരം: ബംഗളൂരുവില്‍ കോര്‍പറേഷന്‍ മേഖലാ ഓഫീസിന് തീയിടാന്‍ കോണ്‍ഗ്രസ് നേതാവിന്റെ ശ്രമം. കെആര്‍പുരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നാരായണ സ്വാമിയാണ് ഓഫീസിലെത്തി പെട്രോളൊഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

വ്യാജഭൂമിയുടെ രേഖകള്‍ ഉദ്യേഗസ്ഥര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നാരായണസ്വാമി ഇത്തരം ഒരു സാഹസത്തിന് ഒരുങ്ങിയത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മോശം ഭരണത്തിന്റെ തെളിവാണ് ഈ സംഭവമെന്ന് ബിജെപി ആരോപിച്ചു.

ബംഗളൂരുവില്‍ ആഡംബര റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങിയിരുന്നു. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദങ്ങളുണ്ടാകുന്നത് കര്‍ണ്ണാട മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്.

Top