ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് രാജിവച്ചു. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് വിനയ് പ്രഥാനാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്.
രാഹുല്‍ഗാന്ധിയെ പപ്പു എന്നു പരാമര്‍ശിച്ചതിലൂടെ വിനയ് അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു .
വാട്‌സ് ആപ്പിലൂടെ പപ്പു എന്ന് പരാമര്‍ശിച്ചതിനാലാണ് ഇയാള്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.
തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും പാര്‍ട്ടി പ്രവര്‍ത്തനം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെ നടപടിയെടുത്തതിലൂടെ രാഹുല്‍ ഗാന്ധി ആ പേരിന് അര്‍ഹനാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് വിനയ് പറഞ്ഞു.