പി.വി അന്‍വറുമായി ചര്‍ച്ച നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവിനെ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു

പൊന്നാനി: സി.പി.എം സ്ഥാനാര്‍ത്ഥി പി.വി അന്‍വറുമായി ചര്‍ച്ച നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവിനെ ലീഗ് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു. കെപിസിസി അംഗവും ജില്ലയിലെ മുതിര്‍ന്ന നേതാവുമായ എം.എന്‍ കുഞ്ഞഹമ്മദ് ഹാജിയെയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞത്.

എന്നാല്‍ ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ പി.വി അന്‍വറിനെ അവിചാരിതമായി കണ്ടുമുട്ടുകയായിരുന്നു, പഴയ കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ മാത്രമാണ് അന്‍വറുമായി സംസാരിച്ചതെന്നും കുഞ്ഞഹമ്മദ് പറഞ്ഞു.

Top