ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് യാദഗിരിക്ക് ഹൈദരാബാദില്‍ അജ്ഞാതരുടെ വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ നേതാവിനെ ഉടന്‍തന്നെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
അദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
ബൈക്കില്‍ എത്തിയ കറുത്ത ജാക്കറ്റ് ധരിച്ച അക്രമി യാദഗിരിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ഏകദേശം ആറു റൗണ്ട് വെടിവെച്ചു.
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനിലെ മുന്‍ അംഗമാണ് യാദഗിരി.