കേരള പുന:സംഘടന ; കോണ്‍ഗ്രസ്സ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ്സ് പുന:സംഘടന ചര്‍ച്ച ചെയ്യാന്‍ നേതാക്കളെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ജൂണ്‍ 6,7 തീയതികളില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എംഎം ഹസന്‍ എന്നിവര്‍ ഡല്‍ഹിയിലെത്താനാണ് ലഭിച്ചിരിക്കുന്ന നിര്‍ദേശം. പുതിയ കെ.പി.സി.സി പ്രസിഡന്റിനെ ജൂണ്‍ 15നകം പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.

ചത്തീസ്ഗഢ് യാത്ര റദ്ദ് ചെയ്താണ് രാഹുല്‍ ഗാന്ധി ആ ദിവസങ്ങളില്‍ കേരളാ നേതാക്കളെ കാണാന്‍ തീരുമാനിച്ചിരിക്കുന്നത്. 5ാം തീയതി മാത്രമേ രാഹുല്‍ വിദേശത്ത് നിന്ന് തിരിച്ചെത്തുകയുള്ളു. കേരളത്തില്‍ സംഘടനയെ ശക്തിപ്പെടുത്താനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

Top