ഹിമാചല്‍ പ്രദേശില്‍ രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്

-bjp

ഷിംല: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഹിമാചല്‍ പ്രദേശില്‍ രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുന്നു.

മുന്‍ കേന്ദ്രമന്ത്രി സുഖ്‌റാം, മകനും വീരഭദ്ര സിംഗ് മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയുമായിരുന്ന അനില്‍ ശര്‍മ എന്നിവരാണു ബിജെപിയില്‍ ചേരുമെന്നു പ്രഖ്യാപിച്ചത്.

ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇവര്‍ക്കു ബിജെപി അംഗത്വം നല്‍കുമെന്നു മുതിര്‍ന്ന ബിജെപി നേതാവ് സൂചന നല്‍കി. കോണ്‍ഗ്രസ് നേതാക്കളുടെ അവഹേളനം സഹിക്കാന്‍ കഴിയാതെയാണു പാര്‍ട്ടി വിടുന്നതെന്നാണു അനില്‍ ശര്‍മ നല്‍കുന്ന വിശദീകരണം.

അനില്‍ ശര്‍മയുടെ മകന്‍ ആശ്രയ് ശര്‍മ മാന്‍ഡി സദറില്‍നിന്നു ബിജെജപി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. അനില്‍ ശര്‍മ മൂന്നുതവണ ഇവിടെനിന്നു വിജയിച്ചിരുന്നു. ആശ്രയ് ശര്‍മയുടെ മൂത്ത സഹോദരന്‍ ആയുഷ് ശര്‍മ വിവാഹം കഴിച്ചിരിക്കുന്നത് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിതയെയാണ്.

Top