രാജ്യസഭാ പദവി ചര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം : കോണ്‍ഗ്രസിനുള്ളിലെ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരം തേടിയുള്ള ചര്‍ച്ച ഇന്നു ഡല്‍ഹിയില്‍ ആരംഭിക്കും. പുതിയ കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, രാജ്യസഭാ പദവി എന്നിവയുടെ കാര്യത്തിലും ഉടന്‍ തീരുമാനം പ്രതീക്ഷിക്കാം.

കെ.എം. മാണിയെ യുഡിഎഫിലേക്കു തിരികെ കൊണ്ടുവരുന്നതു സംബന്ധിച്ച ചര്‍ച്ചകളുമുണ്ടാകും.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസന്‍ എന്നിവരാണ് ഇന്നു ഡല്‍ഹിയിലെത്തുന്നത്. രാഹുലുമായുള്ള നാളത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം നാളെ രാത്രി മടങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം. സംസ്ഥാനത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്, മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി എന്നിവരുമായി ഇവര്‍ ഇന്നു ചര്‍ച്ച നടത്തും. എഐസിസി ജനറല്‍ സെക്രട്ടറിയായ ശേഷം ഡല്‍ഹിയിലേക്ക് ഉമ്മന്‍ ചാണ്ടിയുടെ ആദ്യ യാത്രയാണിത്.

Top