ഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിൽ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ നീക്കവുമായി നേതൃത്വം. നോമിനേഷനിലൂടെ അംഗങ്ങളെ തെരഞ്ഞെടുത്താൽ മതിയെന്ന് അഭിപ്രായം. അന്തിമ തീരുമാനം 24-ന് ഖാർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിലുണ്ടാവും.
പ്ലീനറി സമ്മേളനം നടക്കാനിരിക്കേ കോൺഗ്രസ് പ്രവർത്തകസമിതിയിലേക്ക് അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി നേരത്തെ രംഗത്ത് എത്തിയിരുന്നു. കേരളത്തിൽ ജനിച്ചത് കൊണ്ട് എഐസിസിയിലെ പല പദവികളിൽ നിന്നും മാറ്റി നിർത്തപ്പെട്ടെന്നും,ദളിത് വിഭാഗത്തിൽ നിന്ന് പ്രവർത്തക സമിതിയിലെത്താൻ യോഗ്യരായവർ കേരളത്തിലുണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞു. പ്രവർത്തകസമിതിയിലെ രണ്ട് ഒഴിവുകളിലേക്കെത്താൻ തരൂരും ചെന്നിത്തലയും നീക്കം നടത്തുന്നതിനിടെയാണ് കൊടിക്കുന്നിലിൻറെ എൻട്രി.