ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി മീരാ കുമാറിനെ തിരഞ്ഞെടുത്തു. സോണിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
17 പ്രതിപക്ഷ പാര്‍ട്ടികള്‍ മീരാ കുമാറിനെ പിന്തുണയ്ക്കും.
മീര കുമാറിനൊപ്പം അംബേദ്ക്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്ക്കറിന്റെ പേരും പ്രതിപക്ഷ കക്ഷികളുടെ സജീവ പരിഗണനയില്‍ ഉണ്ടായിരുന്നു.
ഇന്ത്യയുടെ ആദ്യ വനിത ലോക്‌സഭാ സ്പീക്കറാണ് മീരാകുമാര്‍. ലോക്‌സഭാ സ്പീക്കറായ ആദ്യ ദളിത് വനിതയെന്ന റിക്കാര്‍ഡും മീരാകുമാറിന്റെ പേരിലാണ്.