തിരുവനന്തപുരം: കോണ്‍ഗ്രസ്സിന്റെ ‘നാവിന്’ പൂട്ടിട്ട് കെ.പി.സി.സി.
പുതുതായി ഹൈക്കമാന്റിന് സമര്‍പ്പിച്ച ഭാരവാഹി പട്ടികയില്‍ നിന്നാണ് രാജ് മോഹന്‍ ഉണ്ണിത്താനെ വെട്ടിനിരത്തിയത്.
കോണ്‍ഗ്രസ്സിനും യു.ഡി.എഫിനുമെതിരെ ഉയരുന്ന ആരോപണങ്ങള്‍ പ്രതിരോധിക്കാനും കോണ്‍ഗ്രസ്സ് പൊതുയോഗങ്ങളില്‍ തീപ്പൊരി ചിതറിയും സംസ്ഥാന രാഷ്ട്രീയത്തില്‍ തിളങ്ങി നിന്ന വ്യക്തിത്വമാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍.
ഉണ്ണിത്താനെ ഒഴിവാക്കി പട്ടിക സമര്‍പ്പിച്ച സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിച്ചിട്ടുണ്ട്.
പട്ടികയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും മാനദണ്ഡപ്രകാരമുള്ള ഒരു പരിഗണനയും നല്‍കിയിട്ടില്ല.
45 വയസ്സിന് താഴെയുള്ള 10 പേര്‍ മാത്രമാണ് കമ്മിറ്റിയിലുള്ളത്. സ്ത്രീ പ്രാധിനിത്യവും നാമമാത്രമാണ്.
ഈ സാഹചര്യത്തില്‍ കെ.പി.സി.സി നല്‍കിയ പട്ടിക ഹൈക്കമാന്റ് അംഗീകരിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.