തിരുവനന്തപുരം: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു തുടരണമെന്ന ആവശ്യവുമായി കേരളത്തിലെ എംപിമാര്‍ രംഗത്ത്.
കോണ്‍ഗ്രസിന്റെ അധ്യക്ഷനായും ലോക്‌സഭാ നേതാവായും രാഹുല്‍ ഗാന്ധി തുടരണമെന്നുള്ള ആവശ്യം കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ആവശ്യപ്പെടുമെന്നാണ് കെ.മുരളീധരന്‍ പറഞ്ഞത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ പങ്കെടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു രാഹുല്‍ ഗാന്ധിയെ പിടിച്ചുനിര്‍ത്താനുള്ള പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇക്കാര്യമാവശ്യപ്പെട്ട് രാഹുലിന്റെ വസതിക്കു മുന്നില്‍ ഡല്‍ഹി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാഹാരവും കിടന്നിരുന്നു.
അതേസമയം പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെക്കാനൊരുങ്ങുന്ന രാഹുല്‍ ഗാന്ധി ഇതുവരെ ഡല്‍ഹി വിട്ട് പുറത്തു പോയിട്ടില്ല. രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു പിടിച്ചുനിര്‍ത്താനുള്ള പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ശ്രമങ്ങള്‍ തുടരുമ്പോഴും രാഹുല്‍ ഗാന്ധി തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.